ഇടുക്കി : ഇടുക്കിയില്‍ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറ്റിക്കാട്ടില്‍ പുരുഷോത്തമനാ(64)ണ് മരിച്ചത്. ടാപ്പിങ് തൊഴിലാളിയാണ്. രാവിലെ പത്തരയോടെയാണ് സംഭവം. പെരുവന്താനത്തെ മതമ്പയിലെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിന് എത്തിയ പുരുഷോത്തമനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മകൻ രക്ഷപ്പെട്ടെങ്കിലും പുരുഷോത്തമന് ഗുരുതര പരിക്കേറ്റു. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.