തിരുവല്ല : കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു.മുത്തൂർ – കാവുംഭാഗം റോഡില്‍ മന്നംകരചിറയിലാണ് അപകടം നടന്നത്.കാരയ്ക്കൽ ശ്രീവിലാസത്തില്‍ ജയകൃഷ്ണനാണ് (22) മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം .നിയന്ത്രണം വിട്ട കാർ ആദ്യം പോസ്റ്റിൽ ഇടിക്കുകയും പിന്നീട് കുളത്തിലേക്ക് വീഴുകയുമായിരുന്നു.കാറിലുണ്ടായിരുന്ന അനന്തു, ഐബി എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ഫയർഫോഴ്‌സ് എത്തിയാണ് ഇവരെ പുറത്തെടുത്തത് .പരിക്കേറ്റ ഐബിയുടെ നില ഗുരുതരമാണ്.