Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsനെടുമ്പ്രത്ത് നിയന്ത്രണം...

നെടുമ്പ്രത്ത് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് വിദ്യാർത്ഥികൾക്ക് മേൽ പാഞ്ഞുകയറി ഒരാൾക്ക് ഗുരുതര പരുക്ക്

തിരുവല്ല : അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയിൽ ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ്  വിദ്യാർഥികളിലേക്ക്  പാഞ്ഞ് കയറി ഒരാൾക്ക് ഗുരുതര പരുക്ക്.  കൂടെ സഞ്ചരിച്ചിരുന്ന മറ്റ് 3 പേർക്ക് പരിക്കേറ്റു. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയിൽ നെടുമ്പ്രം ചന്തയ്ക്ക് സമീപം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്.

ആലപ്പുഴയിൽ നിന്ന് തിരുവല്ലയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ  ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് രാവിലെ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥികൾക്കുമേൽ പാഞ്ഞു കയറുകയായിരുന്നു. സംഭവത്തിൽ ഗുരുതര പരുക്കേറ്റ ഒരാളെയും  മറ്റ്  മൂവരെയും തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിന് സർക്കാർ ഗവേഷണം നടത്തുന്നു- വി. ഡി .സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്ത് അധികാരത്തിൽ ഇരിക്കുന്ന ഗവൺമെൻ്റ് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും എല്ലാ അവകാശങ്ങളും നിഷേധിക്കുകയും ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിൽ ഗവേഷണം നടത്തുകയും ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.കേരള എൻ...

സൂപ്പർ ക്ലോറിനേഷൻ : പുറക്കാട് വാട്ടർ അതോറിട്ടി വെള്ളം ഉപയോഗിക്കരുത്

ആലപ്പുഴ : പുറക്കാട് ഗ്രാമപഞ്ചായത്തിലെ കേരള വാട്ടർ അതോറിറ്റിയുടെ വിവിധ പമ്പ് ഹൗസുകളിൽ നിന്നും വിതരണം ചെയ്യുന്ന ജലം 29.06.2024 - ൽ സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനാൽ അന്നേദിവസം ഉപയോഗിക്കരുതെന്ന് പി.എച്ച്.സെക്ഷൻ അസിസ്റ്റന്റ്...
- Advertisment -

Most Popular

- Advertisement -