തിരുവനന്തപുരം : കെഎസ്ആർടിസി സ്കൂൾ, കോളേജ് കുട്ടികൾക്കായി ഡബിൾ ഡെക്കർ ഡേ റൈഡ് നഗര സവാരി ഒരുക്കുന്നു. തലസ്ഥാന നഗരത്തിൻ്റെ രസകരവും വിഞ്ജാനപരവും മറക്കാനാവാത്ത കാഴ്ചകളും നിറഞ്ഞ ഒരു ദിവസം കുട്ടികൾക്ക് ഇതിലൂടെ സമ്മാനിക്കുന്നു.
കിഴക്കേകോട്ടയിൽ നിന്നും യാത്ര തുടങ്ങി തമ്പാനൂർ, പാളയം, കവടിയാർ, കനകക്കുന്ന്, മ്യൂസിയം, പ്രിയദർശിനി പ്ലാനറ്റോറിയം, ഈഞ്ചക്കൽ, ചാക്ക , ശംഖുമുഖം, ലുലു മാൾ വഴി കിഴക്കേക്കോട്ടയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ്.
വിശദവിവരങ്ങൾക്കും, ബുക്കിങ്ങിനും
9995986658, 9188619378 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.