തിരുവനന്തപുരം :ഏഴു ജില്ലകളിൽ ആക്രി മേഖല കേന്ദ്രീകരിച്ചു നടത്തിയ വ്യാജ ജി എസ് ടി ബില്ലുകൾക്കെതിരെയുള്ള പരിശോധനയിൽ 1000 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.ഓപ്പറേഷൻ പാം ട്രീ’ എന്ന പേരിൽ ഇന്ന് രാവിലെയാണ് പരിശോധന ആരംഭിച്ചത്.ജിഎസ്ടി വകുപ്പിലെ മുന്നൂറോളം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
ആക്രി വ്യാപാരവുമായി ബന്ധമില്ലാത്തവരുടെ പേരിലാണ് ജി എസ് ടി റജിസ്‌ട്രേഷന്‍ എടുത്തിരിക്കുന്നത്.ഇതുവഴി സര്‍ക്കാരിന് 180 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.വൻകിട കേന്ദ്രീകൃത സംവിധാനം ആക്രിക്കച്ചവടത്തിനായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.വ്യാജ റജിസ്‌ട്രേഷന്‍ എടുക്കുകയും വ്യാജബില്ലുകള്‍ ഉപയോഗിച്ച് വ്യാപാരം നടത്തുകയും ചെയ്തവരെ ജിഎസ്ടി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.