Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഓപ്പറേഷൻ സിന്ദൂർ...

ഓപ്പറേഷൻ സിന്ദൂർ – ഭീകരവാദത്തിനുള്ള മറുപടി : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : രാജ്യസമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്നവരെ ചെറുത്ത് തോൽപ്പിക്കാനുള്ള ശേഷി ഭാരതത്തിനുണ്ടെന്ന് ഒരിക്കൽ കൂടി നമ്മുടെ സേന തെളിയിച്ചെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. ഇന്ത്യൻ സേനയെ അഭിനന്ദിച്ചുകൊണ്ടുള്ള സമൂഹമാധ്യമക്കുറിപ്പിലാണ് പരിശുദ്ധ കാതോലിക്കാബാവായുടെ പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം ചുവടെ,

“പഹൽഗാമിൽ രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ ശ്രീ.രാമചന്ദ്രന്റെയടക്കം കുടുംബാംഗങ്ങൾ അനുഭവിക്കുന്ന വേദന നേരിൽ കണ്ടതാണ്. അവരുടെ സന്തോഷകരമായ നിമിഷങ്ങൾക്ക് നേരെയാണ് ഭീകരവാദികൾ വിദ്വേഷത്തിന്റെ നിറയൊഴിച്ചത്. പിതാവിനെ കൺമുന്നിൽ നഷ്ടപ്പെട്ടപ്പോഴും രാമചന്ദ്രന്റെ മകൾ ധൈര്യം സംഭരിച്ച് അതിജീവിച്ചു. ആ മകൾക്ക് മാത്രമല്ല ഈ രാജ്യത്തെ സ്നേഹിക്കുന്നവർക്കെല്ലാം ആത്മവിശ്വാസം പകരുന്ന നടപടിയാണ് ഭീകരവാദത്തിനെതിരെയുളള ഇന്ത്യയുടെ മറുപടി.

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ദൗത്യത്തെ ലോകരാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. അതിർത്തിയിൽ സമാധാനം പുലരണം. അതിനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു. ഈ രാജ്യം സമാധാനം ആഗ്രഹിക്കുന്നു. സമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്നവരെ ചെറുത്ത് തോൽപ്പിക്കാനുള്ള ശേഷി ഭാരതത്തിനുണ്ടെന്ന് ഒരിക്കൽക്കൂടി നമ്മുടെ സേന തെളിയിച്ചിരിക്കുന്നു.”
നമ്മുടെ രാജ്യം നമ്മുടെ അഭിമാനം എന്ന ഹാഷ്ടാഗോടെയാണ് പരിശുദ്ധ കാതോലിക്കാബാവായുടെ കുറിപ്പ് അവസാനിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഠന ഉപകരണം വിതരണം നടത്തി

തിരുവല്ല: വിശ്വകർമ്മ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠന ഉപകരണ വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി വത്സമ്മ സോമൻ നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് മനോജ് കൊച്ചുവീട്ടിൽ അധ്യക്ഷത വഹിച്ചു പ്രകാശ് ചുമത്ര,...

ചെങ്കോട്ട സ്‌ഫോടനം : അന്വേഷണത്തിൽ എൻഐഎ അഡീഷണൽ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘം

ന്യൂഡൽഹി : ചെങ്കോട്ട സ്‌ഫോടനത്തിൽ വിശദമായ അന്വേഷണം നടത്തുക എൻഐഎ അഡീഷണൽ ഡയറക്‌ടർ ജനറൽ വിജയ് സാക്കറെയുടെ നേതൃത്വത്തിലെ 10 അംഗ സംഘം. പൊലീസിൽ നിന്നും എൻഐഎ അന്വേഷണം ഏറ്റെടുത്തു. വിജയ് സാക്കറെയ്‌ക്ക്...
- Advertisment -

Most Popular

- Advertisement -