തിരുവനന്തപുരം: ശബരിമല അരവണ പ്രസാദത്തിൽ ജൈവ ഏലയ്ക്ക ഉപയോഗിക്കാൻ ദേവസ്വം ബോർഡും വനം വികസന കോർപ്പറേഷനുമായി തീരുമാനമായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്തും വനം വികസന കോർപ്പറേഷൻ ചെയർ പേഴ്സൺ ലതികാ സുഭാഷും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള ധാരണപത്രം ദേവസ്വം കമ്മിഷണർ സി വി പ്രകാശ് വനം വികസന കോർപ്പറേഷൻ എം ഡി ജോർജി പി മാപ്പച്ചനു കൈമാറി. വരുന്ന സീസണോടു കൂടി കരാർ തുടങ്ങാണ് പുതിയ നീക്കം.
