തിരുവല്ല : വൈ.എം.സി.എ സബ് റീജണിൻ്റെ നേതൃത്വത്തിൽ വാരിക്കാട് ബഥേൽ ആശ്രമത്തിൽ സ്നേഹത്തൂവൽ കൂട്ടായ്മ സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്തു. സ്നേഹവും സഹിഷ്ണുതയും മനുഷ്യ സമൂഹത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നതാനെന്നും കൂട്ടായ്മകൾ ആഘോഷങ്ങളെ അർത്ഥ സമ്പുഷ്ടമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.
ഭാരത് സേവക് സമാജ് പ്രസിഡന്റ് ഡോ. രമേഷ് ഇളമൺ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ സുനിൽ മറ്റത്ത്, സബ് – റീജൺ മുൻചെയർമാന്മാരായ വർഗീസ് ടി. മങ്ങാട്, അഡ്വ. എം.ബി നൈനാൻ, ജുബിൻ ജോൺ, ലിനോജ് ചാക്കോ, പായിപ്പാട് വൈ.എം.സി.എ പ്രസിഡൻ്റ് റവ. പ്രസാദ് വി. കുഴിയത്ത്, സെക്രട്ടറി ജിനു ജോയ്, സബ് – റീജൺ സ്പോർട്സ് ആൻഡ് ഗെയിംസ് കൺവീനർ കുര്യൻ ചെറിയാൻ, മദർ അന്നമ്മ മാത്യു, ഭാരവാഹികളായ എബ്രഹാം ജോസഫ്, സി. വി ജോൺ എന്നിവർ പ്രസംഗിച്ചു.