പാലക്കാട് : ഒറ്റപ്പാലം സഹകരണ അര്‍ബന്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ പണം തട്ടി.ബാങ്കിന്റെ പത്തിരിപ്പാല ബ്രാഞ്ചിലാണ് സംഭവം.ബാങ്ക് സീനിയർ അക്കൗണ്ടന്റായ മോഹനകൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. സംശയം തോന്നി ബാങ്ക് മാനേജർ നടത്തിയ പരിശോധനയില്‍ മുക്കുപണ്ടം കണ്ടെത്തി. തുടർന്ന് അധികൃതർ മോഹനകൃഷ്ണനെതിരെ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളെ ബാങ്ക് സസ്പെൻഡ് ചെയ്തു .മോഹനകൃഷ്ണൻ, സഹോദരിയും കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലക്ഷ്മി ദേവി, ലക്ഷിദേവിയുടെ ഭര്‍ത്താവ് കെ.വി വാസുദേവന്‍ ,ഇവരുടെ മകനായ വിവേക് എന്നിവരാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുകയാണ്.