ന്യൂഡൽഹി : അന്തരിച്ച വിഖ്യാത എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഹോക്കി താരം പി.ആർ.ശ്രീജേഷിനും ഡോ.ജോസ് ചാക്കോ പെരിയപുറത്തിനും നടി ശോഭനയ്ക്കും പത്മഭൂഷണും ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, ഗായിക കെ. ഓമനക്കുട്ടിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.