തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘പൈങ്കുനി ആറാട്ട്’ ഘോഷയാത്ര കടന്നുപോകുന്നതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവയ്ക്കും.
വിമാനത്താവളത്തിന്‍റെ റൺവേയിലൂടെയാണ് ആറാട്ട് ഘോഷയാത്ര കടന്ന് പോകുന്നതിനാൽ വ്യാഴാഴ്ച വൈകുന്നേരം 4.45 മുതൽ രാത്രി ഒമ്പത് വരെയുള്ള സമയങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഈ സമയം ശ്രീപത്മനാഭനും ഭക്തർക്കും യാത്രയ്ക്കായി വിമാനത്താവളത്തിന്‍റെ കവാടം തുറന്നുകൊടക്കും. പടിഞ്ഞാറെ നടയിൽ നിന്ന് വൈകിട്ട് പുറപ്പെടുന്ന എഴുന്നള്ളത്ത് സൂര്യാസ്‌തമയ സമയത്ത് ശംഖുമുഖത്തെത്തും. ചന്ദ്രോദയത്തിലാണ് കടലിൽ ആറാട്ട്.
പതിറ്റാണ്ടുകളായി വിമാനത്താവളത്തിന്‍റെ റൺവേ മുറിച്ചു കടന്നുപോകാനുള്ള ആചാരപരമായ ഘോഷയാത്രയെ തടസപ്പെടുത്താതിരിക്കാന്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കും.