ഇസ്ലാമാബാദ് : പഹൽഗാം ആക്രമണം നടത്തിയവരെ പുകഴ്ത്തി പാകിസ്ഥാൻ ഉപപ്രധാനമന്ത്രി.പഹൽഗാം ഭീകരൻമാരെ സ്വതന്ത്ര്യസമരസേനാനികൾ എന്നാണ് വിദേശകാര്യമന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന ഇഷാഖ് ദാർ വാർത്താസമ്മേളനത്തിൽ വിശേഷിപ്പിച്ചത്. സിന്ധു നദീജല കരാർ മരവിപ്പിച്ചത് യുദ്ധത്തിന് സമാനമാണെന്നും പഹൽഗാം ആക്രമണത്തിൽ ഇന്ത്യ പാകിസ്താനെ വെറുതെ കുറ്റപ്പെടുത്തുകയാണെന്നും ഇഷാഖ് ദാർ പറഞ്ഞു.