Wednesday, April 30, 2025
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യ 36...

ഇന്ത്യ 36 മണിക്കൂറിനുള്ളില്‍ ആക്രമിക്കാനിടയുണ്ടെന്ന് പാക് മന്ത്രി

ന്യൂഡൽഹി: ഇന്ത്യ 36 മണിക്കൂറിനുള്ളില്‍ ആക്രമിക്കാനിടയുണ്ടെന്ന് പാക്കിസ്ഥാൻ വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ. അത്തരം നടപടി ഉണ്ടാകുന്നപക്ഷം പാകിസ്താന്റെ ഭാഗത്തുനിന്ന് കനത്ത തിരിച്ചടിയുണ്ടായേക്കുമെന്ന മുന്നറിയിപ്പും പാക് മന്ത്രി നൽകി . 36 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ സൈനിക നടപടി ഉണ്ടാകുമെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ വിവരം ലഭിച്ചതായാണ്  മന്ത്രിയുടെ വിശദീകരണം .

അതേസമയം,പഹല്‍ഗാം ഭീകരാക്രമണത്തില്‍ എങ്ങനെ മറുപടി നല്‍കണമെന്ന് സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു . ഇതുമായി ബന്ധപ്പെട്ട് സൈന്യത്തിന് പ്രധാനമന്ത്രി പൂര്‍ണസ്വാതന്ത്ര്യം നല്‍കി. ഇന്ത്യന്‍ സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഏത് സമയത്ത്,ഏത് തരത്തിലുള്ള തിരിച്ചടി നടത്തണമെന്ന് സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്നലെ വൈകിട്ട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, കര-വ്യോമ-നാവിക സേനകളുടെ മേധാവിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 6 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദശങ്ങളിലുമായി 49 സീറ്റുകളിൽ 144 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കുന്നു. യുപി (14), മഹാരാഷ്ട്ര...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ എത്തും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ ധ്യാനത്തിനായി ഇന്നു കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ എത്തും.പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.4,000 പൊലീസ് ഉദ്യോ​ഗസ്ഥരെ സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരികൾക്കും...
- Advertisment -

Most Popular

- Advertisement -