പാലക്കാട് : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട് എത്തും . രാവിലെ 10.15 ഓടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം അഞ്ചുവിളക്കിലെത്തും .തുടർന്ന് ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ റോഡ് ഷോ നടത്തും . സന്ദർശനത്തിന് മുന്നോടിയായി കനത്ത സുരക്ഷയാണ് പാലക്കാട് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.