പാലക്കാട് : പാലക്കാട് എലപ്പുള്ളിയിൽ യുവാവ് 19 കാരിയായ സഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു.എലപ്പുള്ളി നോമ്പിക്കോട് ഒകരപള്ളം സ്വദേശി സുരേഷിന്റെ മകൾ ആര്യയ്ക്കാണു (19) വെട്ടേറ്റത്.സംഭവത്തിൽ സഹോദരനും അംഗപരിമിതനുമായ സൂരജിനെ (25) കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്കും കാലിനും പരുക്കേറ്റ ആര്യയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയെന്ന് ആരോപിച്ചാണ് ആക്രമണം. പോലീസ് അന്വേഷണം ആരംഭിച്ചു.