തിരുവല്ല : നഗരസഭയുടെ പാലിയേക്കര – കാട്ടൂക്കര റോഡിൻ്റെ ടാറിംഗ് ജോലികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ജനകീയ സമിതി അംഗങ്ങളും നാട്ടുകാരും മുനിസിപ്പൽ ഉദ്യോഗസ്ഥരെ അടക്കം ഉപരോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് വേഗത്തിൽ തന്നെ പണികൾ ആരംഭിച്ചത്, കഴിഞ്ഞ കുറെ വർഷങ്ങളായി ഈ റോഡ് സഞ്ചാരയോഗ്യമാകാത്ത സ്ഥിതിയിലായിരുന്നു. നാട്ടുകാരുടെ വളരെ നാളത്തെ പ്രതിഷേധത്തിന് ശേഷമാണ് ഇന്ന് മരാമത്ത് ജോലികൾ ആരംഭിച്ചത്.
നഗരസഭ ഉപാദ്ധ്യക്ഷൻ ജിജി വട്ടശേരി, അഡ്വ.രവി പ്രസാദ്, ജോബി പി. തോമസ്, പി ജി സുരേഷ്, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി പി. തോമസ്, അനിൽകുമാർ, സന്തോഷ്, ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.