പന്തളം: പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി (88) അന്തരിച്ചു. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 10-ന് വീട്ടുവളപ്പിൽ നടക്കും.
പന്തളം കൊട്ടാരം കുടുംബാംഗമായ സർവമംഗള തമ്പുരാട്ടിയുടെ നിര്യാണത്തേത്തുടർന്ന് പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രം ജൂൺ ഒന്നുവരെ അടച്ചിട്ടു. ജൂൺ രണ്ടിനു രാവിലെ ശുദ്ധിക്രിയകൾക്കുശേഷം ക്ഷേത്രം നട തുറക്കും.