കോഴിക്കോട് :പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ ജർമനിയിലേക്ക് കടന്നതായി പോലീസ്. പ്രതിയ്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും.ഇതിനായി ഇന്റെർപോളിനെ കേരള പോലീസ് സമീപിച്ചിട്ടുണ്ട്.രാഹുൽ ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നുവന്നാണ് വിവരം.പോലീസ് ഇയാളുടെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നോട്ടീസ് നൽകി.