ആറന്മുള : ഭഗവത് സ്തുതികൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പാര്‍ത്ഥസാരഥി ക്ഷേത്രോത്സവം കൊടിയേറി. 29ന് ആറാട്ടോടെ സമാപിക്കും. തന്ത്രിമുഖ്യന്‍ പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന്‍ ഭട്ടതിരിപ്പാട് കൊടിയേറ്റിന് കാർമികത്വം വഹിച്ചു. കലാവേദിയിൽ വിവിധ കലാരുപങ്ങൾ നടന്നു.
21ന് രാവിലെ എട്ട് മുതല്‍ 23-ാമത് ശ്രീപാര്‍ത്ഥസാരഥി നൃത്ത സംഗീതോത്സവം, വൈകിട്ട് അഞ്ചിന് നൃത്തോത്സവം, രാത്രി ഏഴിന് കളരിപ്പയറ്റ്, എട്ടിന് കഥകളി. 22ന് 9.30 മുതല്‍ ഓട്ടന്‍തുള്ളല്‍, 12.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, ആറിന് സോപാന സംഗീതം, എട്ടിന് തിരുവാതിരക്കളി, ഒമ്പതിന് സംഗീത സദസ്സ്, പത്തിന് നൃത്തനൃത്യങ്ങള്‍.
23ന് 9.30ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 3.30ന് തിരുവാതിര, രാത്രി എട്ട് മുതല്‍ നൃത്തനൃത്യങ്ങള്‍. 24ന് വൈകിട്ട് ആറിന് സോപാന സംഗീതം, 6.30ന് മയൂര നൃത്തം, ഒമ്പതിന് നൃത്തനൃത്യങ്ങള്‍, ഒമ്പതിന് ഗാനമേള. രാത്രി 11ന് അഞ്ചാം പുറപ്പാട്, ഗരുഡവാഹന എഴുന്നെള്ളത്ത്. 25ന് രാവിലെ 9.30ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 3.30ന് ചാക്യാര്‍കൂത്ത്, അഞ്ചിന് കാഴ്ചശ്രീബലി, രാത്രി ഒമ്പതിന് കര്‍ണ്ണാടിക് മ്യൂസിക്, രാത്രി 10.30ന് ഹരികഥ.
26ന് രാവിലെ ഒമ്പത് മുതല്‍ ഓട്ടന്‍തുള്ളല്‍, വൈകിട്ട് 3.30ന് ചാക്യാര്‍കൂത്ത്, ഒമ്പതിന് കഥകളി. 27ന് രാവിലെ ഒമ്പതിന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് മൂന്നിന് സ്വീകരണ സമ്മേളനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ അജികുമാര്‍, ജി സുന്ദരേശന്‍, ദേവസ്വം കമ്മീഷണര്‍ സി വി പ്രകാശ് തുടങ്ങിയവര്‍ പങ്കെടുക്കും.
വൈകിട്ട് ആറിന് മയൂര നൃത്തം, 10.30ന് തിരുവാതിര. 11ന് നൃത്തസംഗീത നാടകം. 28ന് വൈകിട്ട് നാലിന് നങ്ങ്യാര്‍കൂത്ത്, അഞ്ചിന് വേലകളി, ആറിന് സോപാന സംഗീതം, ഒമ്പതിന് ഗാനമേള, പത്തിന് നൃത്തനൃത്യങ്ങള്‍, 11ന് പള്ളിവേട്ട, എഴുന്നെള്ളിപ്പ്, 1.30ന് വേലകളി. 29ന് രാവിലെ ഒമ്പത് മുതല്‍ കുറത്തിയാട്ടം, 11ന് കൊടിയിറക്ക്, 12ന് ആറാട്ട് സദ്യ, വൈകിട്ട് നാലിന് ആറാട്ട് എഴുന്നെള്ളത്ത്, 4.30ന് നദസ്വരക്കച്ചേരി, 7.30ന് സംഗീത സദസ്സ്, രാത്രി 8.30ന് ആറാട്ട് കടവില്‍ ആറാട്ട്, 11.30ന് ആറാട്ട് വരവ്, തുടര്‍ന്ന് ചുറ്റുവിളക്ക്, ആകാശ വിസ്മയം, വലിയ കാണിക്ക എന്നിവ ഉണ്ടാകും.