പരുമല: സാമൂഹിക സമത്വത്തിനും സമാധാനത്തിനും നീതിക്കും വേണ്ടി യത്‌നിച്ച വിശുദ്ധനായിരുന്നു പരിശുദ്ധ പരുമല തിരുമേനി എന്ന് പ്രശസ്ത പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓര്മ്മപ്പെരുന്നാളിനോടനുബന്ധി
സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ലഹരിമുക്ത സമൂഹത്തിനുമായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ദീര്‍ഘവീക്ഷണമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വരും കാലഘട്ടത്തില്‍ പരിസ്ഥിതി സന്തുലനാവസ്ഥയെ തകര്‍ക്കും. ഭൂമിയുടെയും സമൂഹത്തിന്റെയും നിലനില്പിനായി യുവാക്കളും സ്ത്രീകളും ശക്തമായി മുന്നിട്ടിറങ്ങണമെന്നും പരിശുദ്ധ പരുമല തിരുമേനിയുടെ സാമൂഹിക കാഴ്ചപ്പാടുകള്‍ മാതൃകയാക്കണമെന്നും മേധാ പട്കര്‍ പറഞ്ഞു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. തീര്‍ത്ഥാടനത്തിന്റെ ശാന്തതീരം തന്റെ ജീവിതത്തില്‍ കണ്ടെത്തുന്നതിനു വേണ്ടി പ്രവര്‍ത്തിച്ച പിതാവായിരുന്നു പരിശുദ്ധ പരുമല തിരുമേനി ബാവാ പറഞ്ഞു.
നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഗുറെജ് ആര്‍ച്ച് ബിഷപ് ആബൂനെ മല്‍ക്കിസദേക്ക് മുഖ്യാതിഥിയായി.
വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എല്‍ദോസ് ഏലിയാസ്, സഭാ മാനേജിംഗ് കമ്മറ്റിയംഗം മത്തായി ടി. വര്‍ഗീസ്, പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങളായ മാത്യു ഉമ്മന്‍ അരികുപുറം, പി.എ. ജോസ് പുത്തന്‍പുരയില്‍, എന്നിവര് പ്രസംഗിച്ചു.






