Tuesday, March 31, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് കെഎസ്ആർടിസി...

കൊല്ലത്ത് കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞടുത്ത് ഒറ്റയാൻ: നിലവിളിച്ച് യാത്രക്കാർ

കൊല്ലം: കെ.എസ്.ആർ.ടി.സി ബസിന് നേരെ പാഞ്ഞടുത്ത കാട്ടാന യാത്രക്കാരെ ഭീതിയിലാഴ്ത്തി. ബസിന്റെ ചില്ല് തകർക്കാനും ശ്രമിച്ചു. അലിമുക്ക് അച്ചൻകോവിൽ കാനനപാതയിൽ വളയം കാവിന് സമീപം തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു ഒറ്റയാന്റെ പരാക്രമം. പുനലൂർ ഡിപ്പോയിൽ നിന്നും, അലിമുക്ക്, മുള്ളുമല വഴി അച്ചൻകോവിലേക്ക് പോവുകയായിരുന്നു ബസ്.

ബസിന്റെ മുന്നിലേക്ക്  വന്ന ആനയെ കണ്ട് ഡ്രൈവർ  വശം ചേർത്ത് ഒതുക്കി നിർത്തി. മുന്നിലേക്ക് ആന എത്തിയതോടെ ബസ് പിന്നോട്ടെടുക്കാൻ ശ്രമിച്ചു. എന്നാൽ പിന്തിരിയാതെ ആന ബസ്സിന്റെ മുന്നിലേക്ക് പാഞ്ഞടുത്തു കൊണ്ടേയിരുന്നു. കൊമ്പ് കൊണ്ട് ബസ്സിൽ കുത്തി ബസ് പിന്നോട്ട് നീക്കി. ഒടുവിൽ യാത്രക്കാർ ബഹളം ഉണ്ടാക്കിയതോടെ ആന പിൻതിരിഞ്ഞു നടന്നു.

ആനക്ക് പിന്നിലായി ഇരുചക്രവാഹനങ്ങളിലും യാത്രക്കാരുമുണ്ടായിരുന്നു. ഇവരും തലനാരിഴക്കാണ് ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. കൊടമല ഭാഗം മുതൽ റോഡിലൂടെ ആന വരുകയായിരുന്നുവെന്ന് ബൈക്ക് യാത്രികർ പറഞ്ഞു. ഇതേ സ്ഥലത്ത് ആനയുടെ സാന്നിധ്യം മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ പ്രകോപനം ആദ്യമാണെന്ന് ബസ് ജീവനക്കാർ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വായനയിലൂടെ മാത്രമേ തൊഴിൽ വൈദഗ്ധ്യം മെച്ചപ്പെടുത്താൻ കഴിയൂ- ജി. സുധാകരൻ

ആലപ്പുഴ: വായനയിലൂടെ മാത്രമെ ഒരാളുടെ തൊഴിൽ രംഗത്തെ പ്രകടനം മെച്ചപ്പെടുത്താൻ  സാധിക്കുവെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഐ.എ.എസ് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയിൽ വിജയം കൈവരിച്ചവർ വായനയിലൂടെയാണ് അത് നേടിയെടുത്തത്.  ആലപ്പുഴ ലജനത്തുൽ...

ദുരന്ത രക്ഷാപ്രവര്‍ത്തനത്തിൻ്റെ നേര്‍ക്കാഴ്ച്ചയായി സുനാമി പ്രതിരോധ മോക് ഡ്രില്‍

ആലപ്പുഴ: സുനാമി പോലുള്ള ഒരു വലിയ ദുരന്തമുണ്ടായാൽ എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താം എന്നതിന്റെ നേര്‍ക്കാഴ്ച്ചയായി സുനാമി പ്രതിരോധ മോക്ഡ്രില്‍. തദ്ദേശ സ്വയംഭരണ സ്ഥാപനതല സുനാമി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമ്പലപ്പുഴ താലൂക്കിലെ പുറക്കാട്...
- Advertisment -

Most Popular

- Advertisement -