തിരുവല്ല : വൈ എം സി എ സബ് – റീജൻ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ദേശഭക്തി ഗാന ഗായക സംഘ മത്സരത്തിൽ തിരുവല്ല പുളിമൂട്ടിൽ സിൽക്ക്സ് ജേതാക്കളായി. തിരുവല്ല ആലൂക്കാസിനാണ് രണ്ടാം സ്ഥാനം നേടി. വസ്ത്ര വ്യാപാര ശാലയിലെ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജോർജ് വില്യംസിന്റെ സ്മരണക്കായി വസ്ത്ര വ്യാപാര ശാലകൾക്കായി ഇദംപ്രഥമമായാണ് മത്സരം സംഘടിപ്പിച്ചത്.
ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്തു. സബ് – റീജൻ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു.
ജൂബിലി ചെയർമാൻ വർഗീസ് ടി. മങ്ങാട്, സബ് – റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, കേരളാ റീജൻ യൂത്ത് വർക്ക് ചെയർമാൻ ലിനോജ് ചാക്കോ, ജൂബിലി കൺവീനർ ജോ ഇലഞ്ഞിമൂട്ടിൽ, മുൻ ചെയർമാൻമാരായ കെ.സി. മാത്യു, എം.ബി.നൈനാൻ, ജേക്കബ് വർഗീസ്, റോയി വർഗീസ്, എലിസബേത്ത് കെ. ജോർജ്, സഖറിയ പി. ടൈറ്റസ്, റജി പോൾ എന്നിവർ പ്രസംഗിച്ചു.




                                    

