തിരുവനന്തപുരം : എൻ.സി.പി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച് പി.സി ചാക്കോ.ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് പി.സി.ചാക്കോ രാജിക്കത്തു നല്‍കിയെന്നാണ് റിപ്പോർട്ടുകൾ .നിലവില്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റാണ് പി.സി ചാക്കോ.
എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട പ്രശ്നങ്ങളാണ് രാജിക്ക് കാരണം .എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാന്‍ ചാക്കോ ശ്രമിച്ചിരുന്നു .എന്നാൽ മുഖ്യമന്ത്രി ഇത് അനുവദിച്ചില്ല .മന്ത്രിസ്ഥാനം കിട്ടാതായതോടെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനം വേണമെന്ന് തോമസ് കെ. തോമസ് നിലപാടെടുത്തു. ചാക്കോയുടെ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് എ.കെ. ശശീന്ദ്രന്‍ പക്ഷവും അറിയിച്ചിരുന്നു.