അടൂർ: മാലിന്യ മുക്ത നാടിനായും ആരോഗ്യമുള്ള സമൂഹത്തിനായും ജനങ്ങൾ ഒന്നിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ഏഴംകുളം ഗ്രാമപഞ്ചായത്ത് ഹരിത പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. ആശ അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ വിഭാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാധാമണി ഹരികുമാർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡൻ്റ് വിനോദ് തുണ്ടത്തിൽ, ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർ ജി. അനിൽകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. ലേഖ എന്നിവർ പ്രസംഗിച്ചു.
ഹരിത വിദ്യാലയങ്ങൾ, അങ്കണവാടികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള സർട്ടിഫിക്കറ്റുകൾ ഡെപ്യൂട്ടി സ്പീക്കർ വിതരണം ചെയ്തു.