Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ...

ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിന് സൈലന്റ് വാലി വനഭൂമി ഉപയോഗിക്കാന്‍ അനുമതി

പാലക്കാട് : പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി സൈലന്റ് വാലി വനഭൂമി ഉപയോഗിക്കാന്‍ അനുമതി. നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫ് (എന്‍ബി ഡബ്ല്യു എല്‍)സ്ന്റാന്‍ഡിംഗ് കമ്മിറ്റിയുടെതാണ് തീരുമാനം.

ഇതോടെ സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന്റെ ബഫര്‍ സോണില്‍ ഉള്‍പ്പെട്ട 9.526 ഹെക്ടര്‍ വനം ഉള്‍പ്പെടെ 134.1 ഹെക്ടര്‍ ഭൂമി ഹൈവേ നിര്‍മാണത്തിന് ഉപയോഗിക്കാൻ സാധിക്കും. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെയാണ് നിര്‍ദ്ധിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ കടന്നുപോകുന്നത്.

121.006 കിലോമീറ്റര്‍ വരുന്ന പദ്ധതിക്ക് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അനുമതി നേരത്തെ നൽകിയിരുന്നു. തുടർന്നാണ്  എന്‍ബിഡബ്ല്യുഎല്‍ അംഗീകാരം കൂടി ലഭിച്ചത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അർധരാത്രിക്കു ശേഷം ഓൺലൈൻ ഗെയിം വേണ്ട : മദ്രാസ് ഹൈക്കോടതി

ചെന്നൈ : അർധരാത്രിക്കു ശേഷം ഓൺലൈൻ ഗെയിം നിരോധിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമം ശരിവെച്ച് മദ്രാസ് ഹൈക്കോടതി.രാത്രി 12 നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ ലോഗിന്‍ പാടില്ലെന്ന നിബന്ധനയും രാത്രികാലങ്ങളിലെ പണം വെച്ചുള്ള...

ലോക്സഭാ തിരഞ്ഞെടുപ്പ് :പത്രിക സമര്‍പ്പണം നാലാം തീയതി വരെ

പത്തനംതിട്ട ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്ന് നാള്‍ മാത്രം ബാക്കി. ഏപ്രില്‍ നാലുവരെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനാവുന്നത്. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11...
- Advertisment -

Most Popular

- Advertisement -