Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅയ്യപ്പ സംഗമത്തിനെതിരെ ...

അയ്യപ്പ സംഗമത്തിനെതിരെ  സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ആഗോള അയ്യപ്പ സംഗമം അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ്‌വഴക്കമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഡോ.പിഎസ് മഹേന്ദ്ര കുമാർ നൽകിയ ഹർജിയിൽ പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ദേവസ്വം ബോർഡുകളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്.

ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം അധികാരമില്ലെന്നും ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ ക്ഷേത്ര ഫണ്ട് സംസ്ഥാന സർക്കാർ ഉപയോഗിക്കുന്നുവെന്നും ഹര്‍ജിക്കാരൻ വാദിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേശീയപാത ഉപരോധത്തിൽ ഷാഫി പറമ്പിലിന് തടവും പിഴയും

പാലക്കാട് : ദേശീയപാത ഉപരോധത്തിൽ വടകര എംപി ഷാഫി പറമ്പിലിന് തടവും പിഴയും.1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് ശിക്ഷ. 2022 ജൂൺ 24 ന് പാലക്കാട് കസബ...

പരുമലയിൽ  തരിശു നിലത്തിലെ കാടിന് തീ പിടിച്ചു

തിരുവല്ല: തിരുവല്ലയിലെ പരുമലയിൽ തരിശു നിലത്തിലെ കാടിന് തീ പിടിച്ചു. 10 ഏക്കറോളം വരുന്ന  പരുമല പാലച്ചുവട് ജംഗ്ഷന് സമീപത്തെ തരിശു നിലത്തിലാണ് തീപിടിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. തിരുവല്ലയിൽ...
- Advertisment -

Most Popular

- Advertisement -