Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsതീർത്ഥാടനകാലം സംതൃപ്തിയോടെ...

തീർത്ഥാടനകാലം സംതൃപ്തിയോടെ സമാപ്തിയിലേക്ക് : മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി

ശബരിമല: ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം അയ്യപ്പന്റെ അനുഗ്രഹത്തോടെയും ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയുമാണ് സമാപിക്കുന്നതെന്ന് ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി പറഞ്ഞു. വളരെ ഭംഗിയായി തന്നെ മണ്ഡല-മകരവിളക്ക് ഉത്സവങ്ങൾ നടന്നു.

ഭക്തജനങ്ങളുടെ ഗംഗാപ്രവാഹമായിരുന്നു ഈ തീർത്ഥാടനകാലത്ത് ഉണ്ടായത്. അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തോടെ എല്ലാ ഭക്തർക്കും സംതൃപ്തമായ ദർശനം നടത്താൻ കഴിഞ്ഞു. സർക്കാരും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ജീവനക്കാരും പരിപൂർണ പിന്തുണ നൽകിയതിന്റെ ഫലമായാണ്  മണ്ഡലകാലം മികച്ചരീതിയിൽ പൂർത്തിയാക്കാൻ സാധിച്ചതെന്നും മേൽശാന്തി പറഞ്ഞു.

ശബരിമല മകരവിളക്ക് തീർഥാടനം ജനുവരി 19 രാത്രി അവസാനിക്കും. രാത്രി 11 മണിക്ക് നട അടച്ചതിന് ശേഷം മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ തീർഥാടനത്തിന് സമാപനമാകും.

ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5:30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. തുടർന്ന് രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം 6:30ന് മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിവരാവകാശ നിയമപ്രകാരം രേഖ നൽകിയില്ലെങ്കിൽ നഷ്ടപരിഹാരത്തിന് വ്യവസ്ഥ: സംസ്ഥാന വിവരാവകാശ കമ്മീഷൻ

കോട്ടയം: വിവരാവകാശനിയമപ്രകാരം രേഖകൾ നൽകിയില്ലെങ്കിൽ അപേക്ഷകന് നഷ്ടപരിഹാരം നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു. കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങിനു...

അഭിമുഖം ജൂലൈ 12 ന്

തിരുവല്ല : ആലപ്പുഴ എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 12 ന് രാവിലെ 9.30ന് തിരുവല്ല ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. 46 ഒഴിവിലേക്കാണ് നിയമനം....
- Advertisment -

Most Popular

- Advertisement -