Friday, November 28, 2025
No menu items!

subscribe-youtube-channel

HomeNewsKonniബഹുസ്വരത നിലനില്ക്കണം...

ബഹുസ്വരത നിലനില്ക്കണം : ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത

കോന്നി : ബഹുസ്വരത നിലനിൽക്കണമെന്നും ക്രൈസ്തവ സമൂഹം അതിസൂക്ഷ്മണ സമൂഹമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എണ്ണം നോക്കി തീരുമാനങ്ങൾ എടുക്കുന്ന സമീപനം ഭരണകൂടം മാറ്റണമെന്നും ക്നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. കേരളാ കൺസിൽ ഓഫ് ചർച്ചസ് വാർഷിക അസംബ്ലി കോന്നി രാജൻ അച്ചൻ ഫൗണ്ടേഷൻ എക്യുമെനിക്കൽ സെൻ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.

കേരളാ കൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് മാർ ദിവന്ന്യാസോസ് മെത്രാപോലീത്ത, എബ്രഹാം മാർ സെറാഫിം മെത്രാപോലീത്ത, മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ, ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ്, ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, ബിഷപ്പ് ഡോ. ഓസ്റ്റിൻ എം. എ. പോൾ, കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ട്രഷറാർ റവ.ഡോ. ടി.ഐ. ജയിംസ്, വെരി റവ.ഡോ. ജോസഫ് കറുകയിൽ കോർ എപ്പിസ്ക്കോപ്പ, ലഫ് കേണൽ സജു ദാനിയേൽ, സ്വാഗത സംഘം ഭാരവാഹികളായ ഫാ. പി. വൈ. ജസൺ, ഫാ. ഷൈജു കുര്യൻ, അനീഷ് തോമസ്, ജോസ് പനച്ചിക്കൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാരീസ് ഒളിമ്പിക്സ് : ലോക കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും

പാരീസ് : ലോക കായിക മാമാങ്കത്തിന് ഇന്ന് പാരീസിൽ തിരിതെളിയും. ഇന്ത്യൻ സമയം രാത്രി പതിനൊന്നിനാണ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക.206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ മത്സരങ്ങളിൽ പങ്കെടുക്കും .സെന്‍...

Kerala Lotteries Result 07-11-2025 Suvarna Keralam SK-26

1st Prize Rs.1,00,00,000/- RV 134919 (PAYYANNUR) Consolation Prize Rs.5,000/- RN 134919 RO 134919 RP 134919 RR 134919 RS 134919 RT 134919 RU 134919 RW 134919 RX 134919...
- Advertisment -

Most Popular

- Advertisement -