തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനായുള്ള ഏകജാലക ഓൺലൈൻ അപേക്ഷാ സമർപ്പണം മേയ് 16ന് ആരംഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 ആയിരിക്കും.
ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 29, ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 5,
രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 12,മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ19. ജൂൺ 24 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.
പത്താം ക്ലാസ് പാസായ കുട്ടികൾക്കായി സംസ്ഥാനത്തെ എല്ലാ ഹയർ സെക്കൻഡറി സ്‌കൂളുകളിലും മേയ് 14നു രാവിലെ 10 മുതൽ 11 വരെ ആഫ്റ്റർ 10th ഫോക്കസ് പോയിന്റ് എന്ന പേരിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലാണ് പരിപാടി സംഘടിപ്പിക്കുന്നത്.