തിരുവല്ല: പുളിക്കീഴിലെ പമ്പയാറ്റിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുളിക്കീഴ് ബീവറേജ്‌സ് ഔട്ട്ലെറ്റിന് സമീപം പമ്പയാറ്റിൽ നിരണം സെൻട്രൽ കന്യാത്രയിൽ അജിയുടെ മകൻ അനന്ദു (18) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. കുളിക്കാനിറങ്ങിയ നാലു കുട്ടികളിൽ ഒരാളെ പെട്ടെന്ന് കാണാതെ വരുകയായിരുന്നതായി നാട്ടുകാർ പറഞ്ഞു.
തുടർന്ന് തിരുവല്ല അഗ്നിരക്ഷാ സേനയും ചെങ്ങന്നൂർ സ്ക്യൂബ ടീമും എത്തി നടത്തിയ തിരച്ചിലിൽ 25 അടി താഴ്ച്ചയിലും ചെളി നിറഞ്ഞ ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തുക ആയിരുന്നു. പോലീസ് മേൽ നടപടിക്ക് ശേഷം മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.