Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNew Delhiപ്രധാനമന്ത്രി ഇന്ന്...

പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിലെത്തും : കനത്ത സുരക്ഷ

ന്യൂഡല്‍ഹി : വംശീയ കലാപത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിലെത്തും. 2023 മേയില്‍ വംശീയകലാപം തുടങ്ങിയ മണിപ്പുരില്‍ രണ്ട് വര്‍ഷത്തിനും നാല് മാസത്തിനും ശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന പ്രധാനമന്ത്രി ചുരാചന്ദ്പുരിലും ഇംഫാലിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുത്ത ശേഷം അസമിലേക്ക് തിരിക്കും.

മിസോറമില്‍ നിന്ന് കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് മോദി ആദ്യമെത്തുക. അഞ്ച് മണിക്കൂര്‍ നേരം മോദി മണിപ്പൂരില്‍ ചെലവഴിക്കും. മണിപ്പൂരിന്റെ വികസനമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു.

ചുരാചന്ദ്പുരില്‍ 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് മോദി തറക്കല്ലിടുംമെയ്തി-കുക്കി മേഖലകള്‍ക്ക് പ്രത്യേക സാമ്പത്തികപാക്കേജും പ്രഖ്യാപിക്കും. തുടര്‍ന്ന് മോദി രണ്ടരയോടെ ഇംഫാലില്‍ എത്തും. അവിടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കും. 1200 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും. മണിപ്പൂര്‍ കലാപത്തിന്റെ ഇരകളെയും മോദി കാണും.

എന്നാൽ കഴിഞ്ഞ ദിവസം  ചുരാചന്ദ്പുരില്‍ സംഘര്‍ഷമുണ്ടായത് ആശങ്കക്കിടയാക്കി. മോദിയുടെ സന്ദര്‍ശനത്തിന്റെ  ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും ഒരുസംഘം ആൾക്കാർ  നശിപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പക്ഷിപ്പനി : വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം  ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു

ആലപ്പുഴ : ജില്ലയില്‍ ചേന്നംപള്ളിപ്പുറം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രഭവകേന്ദ്രത്തില്‍ നിന്നും 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന സര്‍വലൈന്‍സ് സോണില്‍ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം  ഉപയോഗവും വിപണനവും കടത്തലും ജൂലൈ...

ബി.ജെ.പി റാന്നി നിയോജകമണ്ഡലം അഭിനന്ദൻസഭ സംഘടിപ്പിച്ചു

റാന്നി : ബി.ജെ.പി റാന്നി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അഭിനന്ദൻസഭ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് ഉദ്ഘാടനം ചെയ്തു. മേഖലാ ജനറൽ സെക്രട്ടറി പി.ആർ ഷാജി അദ്ധ്യക്ഷത വഹിച്ചു....
- Advertisment -

Most Popular

- Advertisement -