കോട്ടയം: നിര്‍മ്മാണത്തിലിരുന്ന കുമരകം കോണത്താറ്റ് പാലത്തിന്റെ കമ്പി മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. കുമരകം കുന്നത്തുകളത്തില്‍ വീട്ടില്‍ വിനോയ് വിശ്വനാഥ് (49) ആണ് പിടിയിലായത്.
ഈ മാസം 22ന് രാത്രിയിലാണ് പാലത്തിന്റെ നിര്‍മ്മാണാവശ്യത്തിന് സൂക്ഷിച്ചിരുന്ന 600 കിലോയോളം തൂക്കം വരുന്നതും ഏകദേശം 42000രൂപ വില വരുന്ന ഇരുമ്പ് റിംഗുകള്‍ മോഷണം പോയത്.
കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സൈറ്റ് എന്‍ജിനീയറുടെ പരാതിയില്‍ കുമരകം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്ന് പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.