Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduസെക്സ് റാക്കറ്റ്...

സെക്സ് റാക്കറ്റ് നടത്തിപ്പുകാരിയുമായി പൊലീസ് ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടെന്ന് ആരോപണം ; അന്വേഷണം

കോഴിക്കോട് : മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവർത്തനം നടത്തിയ സംഭവത്തിൽ പോലീസുകാർക്കെതിരെയും ആരോപണം. പ്രതികളുമായി ഫോണിൽ ബന്ധപ്പെട്ട രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥ‍ർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവൻതിരുത്തി സ്വദേശി ഉപേഷ് എന്നുവരെയാണ് അനാശാസ്യത്തിന് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത് .

കേസിലെ മുഖ്യ പ്രതിയുമായി സിറ്റിയിലെ ചില പൊലീസ് ഉദ്യോ​ഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടതായാണ് ആരോപണം .ആരോപണവിധേയരായ പൊലീസ് ഉദ്യോ​ഗസ്ഥരെ ജോലിസ്ഥലത്ത് നിന്ന് മാറ്റിയതായാണ് വിവരം.2022-ൽ മുഖ്യപ്രതിയായ ബിന്ദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.ഈ സമയത്താണ് പോലീസുകാർ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പറയുന്നത് .തെളിവിനായി പ്രതികളുടെ ഫോണുകൾ വിശദമായി പരിശോധിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫിലിപ്പീൻസില്‍ വൻ ഭൂചലനം ; മുപ്പതോളം മരണം

മനില : ഫിലിപ്പീൻസിലെ സെബൂ മേഖലയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മുപ്പതിലേറെ പേർ മരിച്ചു.റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 140-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും...

പൗരത്വ ഭേദഗതി നിയമം: സ്റ്റേയില്ല: മറുപടി നൽകാൻ മൂന്നാഴ്ച

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിന് സുപ്രീം കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചില്ല . മറുപടി നൽകാൻ സമയം ആവശ്യപ്പെട്ട കേന്ദ്രത്തിന് 3 ആഴ്ച കോടതി അനുവദിച്ചു. ഏപ്രില്‍ ഒമ്പതിന്‌ കേസ് വീണ്ടും...
- Advertisment -

Most Popular

- Advertisement -