Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsസന്നിധാനത്ത് ഭക്തിഗാനമേള...

സന്നിധാനത്ത് ഭക്തിഗാനമേള നടത്തി പൊലീസ് സേനാംഗങ്ങള്‍

ശബരിമല : സന്നിധാനത്ത് പൊലീസ് സേനാംഗങ്ങള്‍ ഭക്തിഗാനമേള നടത്തി. ശബരിമലയിലെ ടെലികമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി വിഭാഗം പൊലീസ് സേനാംഗങ്ങളാണ് വലിയ നടപ്പന്തലിലെ ശ്രീശാസ്ത ഓഡിറ്റോറിയത്തില്‍ കരോക്കെ ഭക്തിഗാനമേള അവതരിപ്പിച്ചത്.

യേശുദാസ് പാടി അവിസ്മരണീയമാക്കിയ ‘കാനനവാസ കലിയുഗവരദാ’, ‘സ്വാമി സംഗീതം ആലപിക്കും’ തുടങ്ങിയ ഗാനങ്ങള്‍ സന്നിധാനത്ത് മുഴങ്ങിയപ്പോള്‍ അയ്യപ്പന്‍മാര്‍ കാതോര്‍ത്തു. ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍ രചിച്ച ‘കുടജാദ്രിയില്‍ കുടികൊള്ളും’ എന്നു തുടങ്ങുന്ന ഗാനവും വേദിയില്‍ ആലപിച്ചു. പൊലീസ് സേനാംഗങ്ങളായ ആര്‍ രാജന്‍, എം രാജീവ്, ശ്രീലാല്‍ എസ് നായര്‍, എ ജി അഭിലാഷ്, ശിശിര്‍ ഘോഷ് എന്നിവരാണ് ഗാനാര്‍ച്ചന നടത്തിയത്. സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എം എല്‍ സുനില്‍ സന്നിഹിതനായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരളം വർഗീയ സംഘർഷങ്ങളോട് വിടപറഞ്ഞു നിൽക്കുന്നത് പൊലീസിന്റെ കൃത്യമായ ഇടപെടലിൽ: മുഖ്യമന്ത്രി

ആലപ്പുഴ : കഴിഞ്ഞ ഒരു ദശാബ്ദമായി കേരളം വർഗീയ സംഘർഷങ്ങളോട് വിടപറഞ്ഞു നിൽക്കുന്നുവെന്നും ഇതിന് കാരണം പൊലീസിന്റെ കൃത്യമായ ഇടപെടലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കരീലക്കുളങ്ങരയിൽ പുതുതായി നിർമിക്കുന്ന പൊലീസ് സ്റ്റേഷൻ...

മോദിക്ക് ഇന്ന് 75-ാം പിറന്നാൾ ; ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ ജന്മദിന ആശംസകൾ അറിയിച്ചു. യഥാർഥ നേതൃത്വമെന്നാൽ മോദിയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രശംസിച്ചു....
- Advertisment -

Most Popular

- Advertisement -