Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsChennaiതിരുവണ്ണാമലയിൽ വാഹനപരിശോധനയ്ക്കിടെ...

തിരുവണ്ണാമലയിൽ വാഹനപരിശോധനയ്ക്കിടെ പെൺകുട്ടിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു

ചെന്നൈ : തിരുവണ്ണാമലയിൽ വാഹനപരിശോധനയ്ക്കിടെ 19 കാരിയായ യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു.ആന്ധ്ര സ്വദേശിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് അമ്മയുടെ മുന്നില്‍ വെച്ചാണെന്ന് റിപ്പോര്‍ട്ടുകൾ.പിന്നീട് പെൺകുട്ടിയെ റോഡരികിൽ ഉപേക്ഷിച്ച് പൊലീസുകാർ കടന്നു കളഞ്ഞു. കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവർ ചേർന്നാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

ഏന്തള്‍ ചെക് പോസ്റ്റിനു സമീപം ഇന്നലെ പുലർച്ച രണ്ട് മണിയോടെയായിരുന്നു സംഭവം. ആന്ധ്രയിലെ ചിറ്റൂരിൽ നിന്നും പഴങ്ങൾ കയറ്റിയ വാഹനത്തിൽ അരുണാചലേശ്വര ക്ഷേത്രത്തിലേക്ക് വരികയായിരുന്നു ഇവർ .ചെക്ക് പോസ്റ്റിൽ വച്ച് ഇവരുടെ വാഹനം തടഞ്ഞ പോലീസുകാര്‍ പിന്നാലെ വാഹനവുമായി ഡ്രൈവറെ പറഞ്ഞുവിട്ടു.

പൊലീസ് വാഹനത്തിൽ ക്ഷേത്രത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് പ്രതികൾ ക്ഷേത്രത്തിലേക്ക് പോകുന്നതിന് പകരം ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വിഴുപുരം റോഡിലേക്ക് ഇവരെ കൊണ്ടുപോകുകയും അമ്മയെ മർദിച്ചതിനു ശേഷം യുവതിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇരുവരെയും തിരുവണ്ണാമലൈ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളായ പൊലീസുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പായിപ്പാട് എട്ട്യാകരി പാടശേഖരത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരത്തിൽ വളർത്തിയിരുന്ന താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. പുത്തൻപുരയിൽ ഔസേപ്പ്‌ മാത്യു എന്നയാൾ വളർത്തിയ താറാവുകളിലാണ് പക്ഷിപ്പനി...

രണ്ടുവർഷം മുമ്പ് കാണാതായ യുവാവിനെ പോലീസ് കണ്ടെത്തി

പത്തനംതിട്ട: രണ്ടുവർഷം മുമ്പ് കാണാതായ യുവാവിനെ ചിറ്റാർ പോലീസ് തിരുവല്ല പ്രാവിൻകൂടുള്ള ഒരു വീട്ടിൽ നിന്നും കണ്ടെത്തി. കോട്ടയം ഇടക്കുന്നം വേങ്ങത്താനം പറത്തോട് മാമൂട്ടിൽ സുബീഷ് സുരേന്ദ്ര(29)നെയാണ് ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ ചിറ്റാർ പോലീസ്...
- Advertisment -

Most Popular

- Advertisement -