പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക ശുദ്ധീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും മാര്‍ച്ച് 31നകം ബൂത്ത് ലെവല്‍ ഏജന്റമാരുടെ നിയമനം രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ത്തിയാക്കി പട്ടിക ഇ.ആര്‍.ഒമാര്‍ക്ക് കൈമാറണം.410 ബൂത്തുകളില്‍ ബി.എല്‍.എ, ബി.എല്‍.ഒ മീറ്റിംഗ് നടത്തി. മരണപ്പെട്ടതും സ്ഥിരമായി താമസം മാറിയ 990 പേരെ ഒഴിവാക്കി.
ഇലക്ഷന്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താനുളള അഭിപ്രായങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയിക്കണം. മരണസര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലാത്ത കേസുകളില്‍ ബി.എല്‍.ഒ, ബി.എല്‍.എ മീറ്റിംഗുകളില്‍ പരിശോധിച്ച് സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന രേഖകളുടെ സഹായത്തോടെ ഇത്തരം കേസുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാനാകുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്.ഹനീഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.അബ്ദുല്‍ ഹാരിസ്, ആര്‍. ജയകൃഷ്ണന്‍, തോമസ് ജോസഫ്, എ.എം ഇസ്മായില്‍. ഇ.ആര്‍.ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു