കൊല്ലം : പൂജാ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്.കൊല്ലത്തു വിറ്റ ജെസി 325526 എന്ന ടിക്കറ്റിനാണു ബംപറടിച്ചത്.കൊല്ലം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപമുള്ള ജയകുമാർ ലോട്ടറി ഏജൻസിയാണു ടിക്കറ്റ് വിറ്റത്.സബ് ഏജന്റു കൂടിയായ ദിനേശ് കുമാർ ഇവിടെനിന്ന് വിൽപനയ്ക്കു വാങ്ങിയ പത്ത് ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനം.12 കോടി ഒന്നാം സമ്മാനത്തിന് പുറമെ ദിനേശ് കുമാറിന് ഏജന്‍സി കമ്മീഷനും ലഭിക്കും .