പത്തനംതിട്ട: റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന പാവപ്പെട്ട റിയൽ എസ്റ്റേറ്റ് കൺസൾട്ടന്മാരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ കൺവെൻഷൻ കണ്ണങ്കര പെൻഷൻ ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള ടെക്നോളജികൾ ഉപയോഗിക്കാൻ കൺസൾട്ടന്മാർ മുന്നോട്ടു വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സത്യൻ കണ്ണങ്കര അധ്യക്ഷത വഹിച്ചു.
പ്രശസ്ത വാസ്തു വിദഗ്ദൻ ഡോക്ടർ രമേശ് ശർമ മുഖ്യപ്രഭാഷണം നടത്തി.പത്തനംതിട്ട നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സലിം മാറ്റപ്പള്ളി, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജോസ് വിക്ടർ, ജില്ലാ ജനറൽ സെക്രട്ടറി ലിജോ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു .
ഭാരവാഹികൾ : ജില്ലാ പ്രസിഡൻ്റ് സത്യൻ കണ്ണങ്കര, ജില്ലാ ജനറൽ സെക്രട്ടറി ലിജോ മാത്യു എന്നിവർ തുടരും. ജില്ലാ ട്രഷററാർ കെജി ബിനു, വൈസ്പ്രസിഡണ്ടുമാരാർ ലാൽ നന്ദാവനം, സുരേഷ് ബാബു, ജില്ലാ സെക്രട്ടറിമാരാർ ഹരികൃഷ്ണൻ, സുമാ രവി എന്നിവരെയും തെരഞ്ഞെടുത്തു.