ആലപ്പുഴ : ആലപ്പുഴയിൽ എയിംസ് വേണമെന്ന നിലപാടുമായി ജനകീയ കൂട്ടായ്മ. പ്രാദേശിക വാട്സാപ് ഗ്രൂപ്പുകൾ മുതൽ ആക്ഷൻ കൗൺസിൽ വരെ രൂപീകരിച്ചാണ് നീക്കങ്ങൾ. ആലപ്പുഴ ജില്ലയിൽ എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയതിന് പിന്നാലെയാണ് എയിംസ് സ്ഥാപിക്കുന്ന വിഷയം കേരളത്തിൽ വീണ്ടും ചർച്ചയായത്.
എയിംസ് സ്ഥാപിക്കാൻ സ്ഥലമെടുപ്പിൻറെ പ്രശ്നങ്ങളൊന്നും ബാധിക്കാത്ത പ്രദേശം ആലപ്പുഴയിലുണ്ടെന്നാണ് ജനകീയ കൂട്ടായ്മ അഭിപ്രായപ്പെടുന്നത്. ആലപ്പുഴ സ്മൃതി വനപദ്ധതിക്കായി 174.79 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. വി എസ് സർക്കാരിൻറെ കാലത്ത് ഇൻഫോ പാർക്കിന് തറക്കല്ലിട്ടെങ്കിലും പദ്ധതി മുന്നോട്ട് പോയില്ല.
എയിംസിന് ഏറ്റവും അനുയോജ്യമായ സ്ഥലം ഈ ഗാന്ധി സ്മൃതിവനം ആണെന്നാണ് പ്രാദേശിക ജനകീയ കൂട്ടായ്മ പറയുന്നത്. ഇവിടെ എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. എയിംസിനായി ഒപ്പുശേഖരണവും വിവിധ പരിപാടികളും സംഘടിപ്പിക്കാനാണ് തീരുമാനം.
സർക്കാർ വിവിധ പദ്ധതികൾക്കായി ഏറ്റെടുത്ത ഏക്കറ് കണക്കിന് സ്ഥലം ആലപ്പുഴ ജില്ലയിൽ പല ഇടങ്ങളിലായി വെറുതെ കിടക്കുന്നുണ്ട്. ഇവ എയിംസിന് പ്രയോജനപ്പെടുത്തണമെന്നാവശ്യപ്
ചേർത്തലയിലെ എക്സൽ ഗ്ലാസ് പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലവും ഉദയ സ്റ്റുഡിയോയുടെ സ്ഥലം, ഹരിപ്പാട് എൻ.ടി.പി.സിയ്ക്കായി ഏറ്റെടുത്ത 150 ഏക്കറോളം വരുന്ന സ്ഥലം എയിംസിന് പ്രയോജനപ്പെടുത്തണമെന്നാണ് ജനകീയ കൂട്ടായ്മയുടെ ആവശ്യം.






