വയനാട് : പഞ്ചാരക്കൊല്ലിയിൽ ചത്ത നിലയിൽ കണ്ടെത്തിയ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടത്തി .കടുവയുടെ കഴുത്തിൽ ഉണ്ടായിരുന്ന ആഴമേറിയ നാല് മുറിവുകളാണ് മരണകാരണം. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ് നിഗമനം. കടുവയുടെ വയറ്റിൽ നിന്നും കൊല്ലപ്പെട്ട രാധയുടെയെന്ന് കരുതുന്ന വസ്ത്രത്തിന്റെ അവശിഷ്ടങ്ങൾ,കമ്മൽ, മുടി എന്നിവ കണ്ടെത്തി. ഇന്ന് രാവിലെ 6.30 ഓടെയാണ് ഒരു വീടിന്റെ സമീപത്തുനിന്ന് കടുവയുടെ ജഡം കണ്ടെത്തിയത്.