Thursday, March 12, 2026
No menu items!

subscribe-youtube-channel

HomeNewsഇരവിപേരൂരിനെ  മനുഷ്യസാഗരമാക്കി പി.ആർ.ഡി.എസ്...

ഇരവിപേരൂരിനെ  മനുഷ്യസാഗരമാക്കി പി.ആർ.ഡി.എസ് ഭക്തിഘോഷയാത്ര

തിരുവല്ല: ആദിയർ ജനതയുടെ ദേശീയ ഉത്സവമായ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 148-മത് ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് പി.ആർ.ഡി.എസ് നടത്തിയ ഭക്തിഘോഷയാത്ര മനുഷ്യസാഗരമായി. ശുഭ്രവസ്ത്രധാരികളായ പതിനായിരക്കണക്കിന് വിശ്വാസികൾ ഭക്തിഘോഷയാത്രയിൽ അണിനിരന്നു.

നിശ്ചലദൃശ്യങ്ങളും, ചെണ്ടമേളം, തവിൽമേളം, പമ്പമേളം, ബാന്റ്മേളം, തുടങ്ങിയ  വാദ്യമേളങ്ങളും, വിവിധ ശാഖകളിൽ നിന്നുള്ള കലാപ്രകടനങ്ങളും ഭക്തിഘോഷയാത്രയ്ക്ക് മിഴിവേകി. സഭാ പ്രസിഡന്റ് വൈ. സദാശിവൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.

6 മണിക്ക് വിശുദ്ധ മണ്ഡപത്തിൽ ഘോഷയാത്ര സ്വീകാര്യ പ്രാർത്ഥന നടന്നു. തുടർന്ന് സഭാ പ്രസിഡന്റ് വൈ. സദാശിവന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. എംപിമാരായ തിരുമാവളവൻ തമിഴ്നാട്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ആദിയർദീപം ജന്മദിനപതിപ്പ് പ്രകാശന കർമ്മം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ നിർവ്വഹിച്ചു.  അഡ്വ. മാത്യു.റ്റി.തോമസ് എം.എൽ.എ, സിനിമാ സംവിധായകൻ ഡോ.ബിജു ഗുരുകുല ഉപശ്രേഷ്ഠൻ മണി മഞ്ചാടിക്കരി, സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, സംവരണ സംരക്ഷണ സമിതി ചെയർമാൻ സണ്ണി.എം.കപിക്കാട്, സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ്, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി.ബിജിമോൾ, പി.ആർ.ഡി.എസ് ഹൈകൗൺസിലംഗങ്ങളായ വി.ആർ കുട്ടപ്പൻ, പി.എൻ.രഘുനാഥ്, ശ്രീകുമാരഗുരുദേവ എഡ്യൂക്കേഷണൽ ആൻഡ് ചാറ്റിറ്റബിൾ ട്രസ്റ്റ്  അംഗം ഡോ. വി.കെ രാജു, ഡി.എസ്.എസ് കേരള ചെയർപേഴ്സൺ രേഷ്മാ കരിവേടകം എന്നിവർ പ്രസംഗിച്ചു. സഭാ ജനറൽ സെക്രട്ടറി റ്റി.കെ അനീഷ് സ്വാഗതവും ട്രഷറാർ ആർ.ആർ.വിശ്വകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.

തുടർന്ന് ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ വിജയിച്ച സഭാംഗങ്ങളെ ആദരിച്ചു.  സ്വാതി തിരുനാൾ സംഗീത കോളേജ് വിദ്യാർത്ഥി സംഗീത് വിജയൻ അവതരിപ്പിച്ച സംഗീത കച്ചേരിയും, ആചാര്യകലാക്ഷേത്രം അവതരിപ്പിച്ച ദൃശ്യകലാ നിറക്കൂട്ട് തന്മയവും,  വിവിധ ശാഖകളിൽ നിന്നുള്ള കലാപരിപാടികളും അരങ്ങേറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കക്കി- ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകൾ നാളെ  തുറക്കും:  ജാഗ്രത പാലിക്കണം

പത്തനംതിട്ട: കെ എസ്ഇ ബി ലിമിറ്റഡിൻ്റെ അധീനതയിലുള്ളതും ശബരിഗിരി ജലവൈദ്യുത പ്രോജക്ടിന്റെ പരിധിയിലുള്ളതുമായ കക്കി-ആനത്തോട് റിസർവോയറിൻ്റെ നാല് ഷട്ടറുകൾ നാളെ (5) രാവിലെ 11 മുതൽ  തുറക്കും. ഷട്ടറുകൾ ഘട്ടം ഘട്ടമായി 30...

ഓപ്പറേഷൻ ഹണിഡ്യൂക്‌സ് : ജി.എസ്.ടി വകുപ്പ് 157.87 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം : ''ഓപ്പറേഷൻ ഹണിഡ്യൂക്‌സ്' എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇന്റലിജൻസ് & എൻഫോഴ്‌സ്‌മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി റെസ്റ്റോറന്റുകളിൽ നടത്തിയ പരിശോധനയിൽ 157.87 കോടി രൂപയുടെ വിറ്റ് വരവ്...
- Advertisment -

Most Popular

- Advertisement -