Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ 71-ാമത്...

ആലപ്പുഴയിൽ 71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ആലപ്പുഴ : പുന്നമടക്കായലിൽ നാളെ നടക്കാനിരിക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കുള്ള  ഒരുക്കങ്ങൾ പൂർത്തിയായി. കായലിൽ മത്സരത്തിനുള്ള ട്രാക്ക് വേർതിരിക്കൽ ഉൾപ്പെടെയുള്ള ജോലികൾ നടന്നു. രാവിലെ 11 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി വള്ളംകളി ഉദ്ഘാടനം ചെയ്യും.

ആദ്യഘട്ടത്തിൽ ചെറുവള്ളങ്ങളുടെ ഹീറ്റ്സുകൾ അരങ്ങേറും. തുടർന്ന് ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സുകളും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കും. പ്രശസ്തരായ അതിഥികളുടെയും പങ്കാളിത്തം ഇത്തവണത്തെ വള്ളംകളിയെ കൂടുതൽ ആഘോഷകരമാക്കും.

സിംബാബ്‌വേ വ്യവസായ-വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്‌കുമാർ ഇന്ദുകാന്ത് മോദി, അംബാസഡർ സ്റ്റെല്ല നിക്കാമോ എന്നിവരാണ് പ്രധാന അതിഥികളായി എത്തുന്നത്. വൈകുന്നേരത്തോടെ നടക്കുന്ന ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരം തന്നെയാണ് വള്ളംകളി പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്നത്.

വർഷങ്ങളായി ദേശീയ-ആന്തരദേശീയ ശ്രദ്ധ നേടി വരുന്ന ഈ മത്സരം, കേരളത്തിന്റെ പാരമ്പര്യവും വിനോദസഞ്ചാര ആകർഷണവും ഒന്നിച്ചു ചേരുന്ന മഹോത്സവമായി മാറുകയാണ്.

ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന മഹാമേളയ്ക്ക് പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ  ഒരുക്കങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തി : 2 ചൈനീസ് ഗവേഷകർ പിടിയിൽ

വാഷിംഗ്‌ടൺ : അപകടകരമായ രോഗാണുക്കളെ അമേരിക്കയിലേക്ക് കടത്തിയതിന് ചൈനക്കാരായ രണ്ട് ഗവേഷകരെ എഫ്ബിഐഅറസ്റ്റ് ചെയ്തു. യുൻക്വിങ് ജിയാൻ (33), സുഹൃത്തായ സുൻയോങ് ലിയു (34) എന്നിവർക്ക് എതിരയാണ് കേസ്. ഫ്യൂസേറിയം ഗ്രാമിനീറം എന്ന...

യുവതി ആത്മഹത്യ ചെയ്ത സംഭവം:  ഭർത്താവ് അറസ്റ്റിൽ

പന്തളം : ചെങ്ങന്നൂർ കല്ലിശ്ശേരി പാലത്തിൽ നിന്നും യുവതി ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം മങ്ങാരം, ആശാരിഅയ്യത്ത് വീട്ടിൽ സുധീർ ( 41)...
- Advertisment -

Most Popular

- Advertisement -