പ്രയാഗ്‌രാജ് : മഹാകുംഭമേളയിൽ ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു.രാവിലെ പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തിയ രാഷ്‌ട്രപതിയെ യോഗി ആദിത്യനാഥും ഗവർണർ ആനന്ദിബെനും ചേർന്ന് സ്വീകരിച്ചു. ത്രിവേണീ സംഗമസ്ഥാനത്ത് പൂജ നടത്തിയ ശേഷമാണ് രാഷ്‌ട്രപതി സ്നാനം ചെയ്തത്.രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പ്രയാഗ്‌രാജിലും ത്രിവേണി സംഗമത്തിലും ഒരുക്കിയിരിക്കുന്നത്