ന്യൂഡൽഹി : മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചതിനെ തുടർന്ന് മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി. ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. ഫെബ്രുവരി 9 ന് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവച്ച് നാല് ദിവസത്തിന് ശേഷമാണ് മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം നടപ്പിലാക്കിയത്.