Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപെട്രോളിയം ഉൽപ്പന്നങ്ങളുടെ...

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ്: ആർ എസ് പി ജില്ലാ കമ്മറ്റി കൂട്ട ധർണ്ണ സംഘടിപ്പിച്ചു

പത്തനംതിട്ട: ക്രൂഡ് ഓയിലിൻ്റെ വില താഴ്ന്നു‌ നിൽക്കുന്ന സമയത്തുപോലും പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചത് സാധാരണ ജനങ്ങളോടുള്ള വെല്ലു വിളിയാണെന്ന് ആർ. എസ്. ചി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ ബി.രാജശേഖരൻ പറഞ്ഞു. ആർ.എസ്.പിയുടെ നേത്യത്വത്തിൽ പത്തനംതിട്ട ഹെഡ്‌പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രൂഡ് ഓയിൽ ഉൽപ്പന്നങ്ങളുടെ വിലവർദ്ധന കാരണം പാചകവാതകത്തിന് അനിയന്ത്രിതമായി വിലവർദ്ധിപ്പിച്ചിരിക്കുകയാണ്. ഡീസൽ, പെട്രോൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വില വർദ്ധന കാരണം കേരളത്തിൽ നിത്യോപയോഗസാധനങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിച്ചത് സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലകുറയ്ക്കാനാവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും ധർണ്ണയിൽ ആവശ്യപ്പെട്ടു. ആർ എസ് പി ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ്. ശിവകുമാർ അധ്യക്ഷത വഹിച്ചു.

ആർ എസ് പി സംസ്ഥാന കമ്മറ്റിയംഗങ്ങളായ ആർ.എം. ഭട്ടതിരി, തോമസ് ജോസഫ്, കാലനിലയം രാമചന്ദ്രൻ, ടി.എം. സുനിൽകുമാർ, അഡ്വ. ജോർജ്ജ് വർഗ്ഗീസ്. യു റ്റി യു സി ജില്ലാ സെക്രട്ടറി എൻ. സോമരാജൻ, മണ്ഡലം സെക്രട്ടറിമാരായ കെ. പി. മധുസൂദനൻ പിള്ള, പൊടിമോൻ. കെ. മാത്യു.. എ.എം ഇസ്മായിൽ, സജി നെല്ലുവേലിൽ, പ്രഫ. ബാബു ചാക്കോ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജി. രവിപിള്ള, പെരിങ്ങര രാധാകൃഷ്‌ണൻ, ജോൺസ് യോഹന്നാൻ  എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി.പി.ദിവ്യയുടെ മുൻകൂർജാമ്യ ഹർജി തള്ളി

കണ്ണൂർ : എഡിഎം കെ.നവീൻബാബുവിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർജാമ്യ ഹർജി തലശേരി സെഷന്‍സ് കോടതി തള്ളി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്.ആഗ്രഹിച്ച വിധിയെന്നും കേസിൽ...

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ: ബിജെപി ശിൽപശാല ഇന്ന്

കോട്ടയം:  ബിജെപി സംസ്ഥാന ശിൽപശാല ഇന്നു കോട്ടയത്തു നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താനാണു യോഗം. നാഗമ്പടത്തെ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ രാവിലെ 11നു ശിൽപശാല സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ...
- Advertisment -

Most Popular

- Advertisement -