Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNew Delhiപ്രധാനമന്ത്രി നരേന്ദ്രമോദി...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദി അറേബ്യയിൽ

ന്യൂഡൽഹി : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ ക്ഷണപ്രകാരമാണ് സന്ദർശനം . ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം.

സന്ദർശനത്തിൽ ഇന്ത്യയും സൗദി അറേബ്യയും ആറോളം ധാരണാപത്രങ്ങൾ ഒപ്പുവെക്കുമെന്നും ഏതാനും കരാറുകൾക്ക് അന്തിമരൂപം നൽകാനുള്ള ചർച്ചകൾ നടക്കുമെന്നുമാണ് വിവരം.ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് രണ്ടര മണിക്ക് ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തില്‍ നരേന്ദ്രമോദി സംസാരിക്കും .വൈകിട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി പ്രധാനമന്ത്രി ചർച്ച നടത്തും.നരേന്ദ്ര മോദിക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി എന്നിവിടങ്ങുന്ന പതിനൊന്ന് അംഗ ഉന്നതതല സംഘമാണ് ജിദ്ദ സന്ദര്‍ശിക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചു കയറ്റി : ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു

കോഴിക്കോട് : മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു .ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച വൈകിട്ട് കോട്ടൂളിയിൽവച്ചാണ് സംഭവം. സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകുമ്പോൾ ശ്രദ്ധിക്കാതെ...

വയോധികന്റെ കൊലപാതകം : വനിതാ ബാങ്ക് മാനേജരടക്കം 5 പേർ അറസ്റ്റിൽ

കൊല്ലം : കൊല്ലം ആശ്രാമത്ത് മാസങ്ങൾക്ക് മുൻപ് കാറിടിച്ച് സൈക്കിൾ യാത്രക്കാരനായ വയോധികൻ മരിച്ചത് കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായ വനിതയടക്കം അഞ്ചു പേർ പിടിയിലായി. മേയ് 26ന്...

അഭിമുഖം

- Advertisment -

Most Popular

- Advertisement -