ന്യൂഡൽഹി : കുവൈറ്റിന്റെ പരമോന്നത ദേശീയ ബഹുമതിയായ ഓർഡർ ഓഫ് മുബാറക് അൽ കബീർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സമ്മാനിച്ചു. കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹും ചടങ്ങിൽ പങ്കെടുത്തു.
1974ലാണ് ഈ ബഹുമതി നൽകാൻ തുടങ്ങിയത്. തെരഞ്ഞെടുത്ത ആഗോള നേതാക്കൾക്കാണ് ഇതു സമ്മാനിക്കുന്നത്.
ഇന്ന് പ്രധാനമന്ത്രി കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.ഉഭയകക്ഷി ബന്ധം ‘തന്ത്രപ്രധാന പങ്കാളിത്ത’ത്തിലേക്ക് ഉയർത്താൻ നേതാക്കൾ ധാരണയായി.