പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി പത്തനംതിട്ടയിൽ എത്തുന്നു. ഏപ്രിൽ 20 ന് ഉച്ച കഴിഞ്ഞ് 2 നാണ് പ്രിയങ്കാഗാന്ധി എത്തുന്നത്. ലോക്സഭാ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് പതിനായിരത്തിലധികം യുഡിഎഫ് പ്രവർത്തകർ പൊതു സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചു
പത്തനംതിട്ട: നിർദ്ദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി.
വിമാനത്താവളത്തിന് 1000 .28 ഹെക്ടർ ഭൂമി ആണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആക്ഷേപമുള്ളവർ 15 ദിവസത്തിനകം രേഖാമൂലം...