ന്യൂയോർക് : ന്യൂയോർക്കിലെ സർവകലാശാലകളിൽ പലസ്തീൻ അനുകൂല പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്തിയ 300-ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിഷേധക്കാര്‍ കയ്യേറിയ കൊളംബിയയിലെ ഹാമില്‍ട്ടണ്‍ ഹാൾ പൊലീസ് ഒഴിപ്പിച്ചു.കൊളംബിയ യൂണിവേഴ്സിറ്റിയിലും സിറ്റി കോളേജ് കാമ്പസുകളിലും പാലസ്തീൻ അനുകൂല പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ എത്ര പേരാണ് വിദ്യാർഥികൾ എന്നത് വ്യക്തമല്ല.
പല സര്‍വകലാശാലകളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ് .രണ്ടാഴ്ചയോളമായി പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടെന്റ് കെട്ടിയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പുറത്താക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു. നഗരത്തില്‍ വിദ്വേഷ പ്രവൃത്തികള്‍ അനുവദിക്കില്ലെന്നും സാഹചര്യം വഷളാക്കാന്‍ ചിലര്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയാണെന്നും ന്യൂയോര്‍ക്ക് മേയര്‍ കുറ്റപ്പെടുത്തി.