തിരുവല്ല : മുത്തൂര്‍ -കാവുംഭാഗം റോഡിലെ മുത്തൂര്‍ പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ അപകട സാധ്യത പരിഗണിച്ച് അതുവഴിയുളള വാഹന ഗതാഗതവും കാല്‍നട യാത്രയും ജൂലൈ 27 വരെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നിരോധിച്ചിട്ടുളളതായി പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.